ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ബലൂചിസ്ഥാനിലെ മാഷ്‌കലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ സമീപത്തെ ഇഷ്‌ടിക കട തകർന്നു.
പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം - മാഷ്‌കൽ
ബലൂചിസ്ഥാനിലെ മാഷ്‌കലിലാണ് സ്‌ഫോടനം ഉണ്ടായത്.
പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ സ്‌ഫോടനം
അഫ്‌ഗാൻ അഭയാർഥികളും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു എന്നും പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ സമാനമായ അപകടങ്ങൾ വർധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.