കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ തെക്കൻ പ്രവിശ്യയിൽ അഫ്‌ഗാൻ സൈന്യവും താലിബാന്‍ തീവ്രവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് താലിബാൻ അക്രമികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാണ്ഡഹാർ പ്രവിശ്യയിലെ സെക്യൂരിറ്റി ചെക്ക്‌പോയിന്‍റുകള്‍ താലിബാൻ ആക്രമിക്കുകയായിരുന്നുവെന്ന് 205-ാം അടൽ കോർപ്‌സ് വക്താവ് യഹ്‌യ അലവി പറഞ്ഞു.
അഫ്‌ഗാൻ സൈന്യവും താലിബാന്‍ തീവ്രവാദികളും തമ്മില്‍ സംഘർഷം; ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു - സമാധാന ചർച്ചക്ക് ശേഷം
കാണ്ഡഹാർ പ്രവിശ്യയിലെ സെക്യൂരിറ്റി ചെക്ക്‌പോയിന്‍റുകള്‍ താലിബാൻ ആക്രമിക്കുകയായിരുന്നുവെന്നും അഫ്‌ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആറ് താലിബാൻ അക്രമികൾ കൊല്ലപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു
അഫ്‌ഗാൻ ആർമി- താലിബാൻ സംഘർഷം; ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു
അഫ്‌ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആറ് താലിബാൻ കലാപകാരികൾ കൊല്ലപ്പെട്ടുവെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നും സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. താലിബാന്‍റെ നിരവധി ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. സോജൻ ക്വാല പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 13 താലിബാൻ അക്രമികൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആക്രമണത്തെപ്പറ്റി താലിബാൻ പ്രതികരിച്ചിട്ടില്ല.