കേരളം

kerala

ETV Bharat / international

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ഫ്രാൻസ് - United Nations

ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്.  അതേസമയം വിഷയത്തിൽ മുഖം തിരിക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. എല്ലാത്തരം ഭീകരവാദത്തെയും എതിർക്കുന്നു എന്ന് പറയുമ്പോഴും ഇന്ത്യയുടെ വർഷങ്ങളുടെ ആവശ്യത്തിനാണ് ചൈന എതിർപ്പ് പ്രകടിപ്പിക്കുന്നത്.

മസൂദ് അസർ

By

Published : Feb 20, 2019, 12:46 AM IST

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നതിന് ഐക്യാരാഷ്ട്ര സഭയില്‍ മുന്‍കൈയ്യെടുത്ത് ഫ്രാന്‍സ്. ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് കൊടുഭീകരനെതിരായ നീക്കം വീണ്ടും സജീവമാകുന്നത്.

ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്.
അതേസമയം വിഷയത്തിൽ മുഖം തിരിക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. എല്ലാത്തരം ഭീകരവാദത്തെയും എതിർക്കുന്നു എന്ന് പറയുമ്പോഴും ഇന്ത്യയുടെ വർഷങ്ങളുടെ ആവശ്യത്തിനാണ് ചൈന എതിർപ്പ് പ്രകടിപ്പിക്കുന്നത്.

2017ല്‍ ഫ്രാന്‍സിന്‍റെയും ബ്രിട്ടന്‍റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയാണ് അന്ന് നീക്കം തടഞ്ഞത്.


പാകിസ്താന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യന്‍ നീക്കത്തെ ചൈന പ്രതിരോധിക്കുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.

ABOUT THE AUTHOR

...view details