കറാച്ചി: ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പൊടിക്കാറ്റില്‍ പാകിസ്ഥാനില്‍ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കറാച്ചി ഉൾപ്പെടെയുള്ള സിന്ധിലെ ജില്ലകളില്‍ പൊടിക്കാറ്റുണ്ടായത്. 43.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം മേഖലയിലുണ്ടായിരുന്നത്. പൊടിക്കാറ്റും നേരിയ മഴയും ഉണ്ടായതിനെത്തുടർന്ന് മേൽക്കൂര തകർന്നാണ് നാല് പേർ മരിച്ചത്. ഡബ്ബ കോളനിയിലെ ഒരു പുരുഷനും സ്ത്രീയും, ഷേർഷയിലെ ഒമ്പത് വയസുള്ള കുട്ടിയും, ബാൽഡിയയിലെ ഒരു പുരുഷനുമാണ് മരിച്ചത്. തെക്കൻ പാകിസ്ഥാനില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് സിന്ധ് മേഖലയിലെ പൊടിക്കാറ്റിന് കാരണമായതെന്നാണ് വിലയിരുത്തല്‍. പൊടിക്കാറ്റിന് പിന്നാലെ മേഖലയിലെ താപനില 7-8 ഡിഗ്രി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാകിസ്ഥാനില്‍ പൊടിക്കാറ്റ്; കുട്ടിയടക്കം നാല് പേർ മരിച്ചു - പാകിസ്ഥാൻ വാർത്തകള്‍
43.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം മേഖലയിലുണ്ടായിരുന്നത്.
കാറ്റിന്‍റെ ശക്തി കുറഞ്ഞുവെന്നും സിന്ധിലെ കാലാവസ്ഥ ബുധനാഴ്ചയോടെ മെച്ചപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം താർപാർക്കർ, ഉമർകോട്ട് ജില്ലകളിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ താർപാർക്കർ, ഉമർകോട്ട് ജില്ലകളിൽ മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയില്‍ കാറ്റടിക്കാൻ സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കറാച്ചി, ഹൈദരാബാദ്, ഷഹീദ് ബെനാസിരാബാദ്, ബാഡിൻ, മിർപുർഖാസ് ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും.
also read:പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം; 14 പേർക്ക് പരിക്ക്