കേരളം

kerala

ETV Bharat / international

കാബൂൾ സ്‌ഫോടനം; മുൻ വാർത്താ അവതാരകൻ ഉള്‍പ്പടെ 3 പേർ കൊല്ലപ്പെട്ടു - മുൻ വാർത്താ അവതാരകൻ

മൂവരും സഞ്ചരിച്ചിരുന്ന കാര്‍ ലക്ഷ്യമിട്ടാണ് അക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം

Former news presenter  2 others killed in Kabul explosion  Former news presenter, 2 others killed in Kabul explosion  Kabul explosion  കാബൂൾ സ്‌ഫോടനം; മുൻ വാർത്താ അവതാരകൻ ഉള്‍പ്പടെ 3 പേർ കൊല്ലപ്പെട്ടു  കാബൂൾ സ്‌ഫോടനം  മുൻ വാർത്താ അവതാരകൻ  സ്‌ഫോടനം
കാബൂൾ സ്‌ഫോടനം; മുൻ വാർത്താ അവതാരകൻ ഉള്‍പ്പടെ 3 പേർ കൊല്ലപ്പെട്ടു

By

Published : Nov 7, 2020, 4:15 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാബൂള്‍ പൊലീസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് രാവിലെ 7.30 നാണ് സ്ഫോടനമുണ്ടായത്. യമ സിയാവാശ് എന്ന ടോളോ ന്യൂസിലെ മുന്‍ വാര്‍ത്താ അവതാരകനാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സെന്‍ട്രല്‍ ബാങ്ക് ഓപ്പറേഷന്‍ ഡെപ്പ്യൂട്ടി അഹമദുള്ള അനസ്, ബാങ്കിലെ തന്നെ ഡ്രൈവര്‍ അമിന്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. മൂവരും സഞ്ചരിച്ചിരുന്ന കാര്‍ ലക്ഷ്യമിട്ടാണ് അക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details