കേരളം

kerala

ETV Bharat / international

ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ കനത്ത മഴയെത്തുടർന്ന് ജില്ലയിലെ നദികളായ മസമ്പ, റോങ്‌കോങ്, മെലി എന്നിവ കരകവിഞ്ഞ് ഒഴുകിയതായും 5000 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇന്തോനേഷ്യ  ഇന്തോനേഷ്യൻ വെള്ളപ്പൊക്കം  Flash floods in Indonesia  ജക്കാർത്ത
ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

By

Published : Jul 15, 2020, 5:49 PM IST

ജക്കാർത്ത:ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസി പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. വെള്ളപ്പൊക്കത്തിൽ 23 പേരെ കാണാതായതായി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. 16 മൃതദേഹങ്ങൾ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നോർത്ത് ലുവ ജില്ലാ ദുരന്ത ലഘൂകരണ ഏജൻസി മേധാവി മുസ്ലീം മുക്താർ പറഞ്ഞതായി വാർത്താ വെബ്‌സൈറ്റായ ലിപിയുട്ടാൻ 6.കോം റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ കനത്ത മഴയെത്തുടർന്ന് ജില്ലയിലെ നദികളായ മസമ്പ, റോങ്‌കോങ്, മെലി എന്നിവ കരകവിഞ്ഞ് ഒഴുകിയതായും 5000 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ ശാസ്ത്രം, ജിയോഫിസിക്‌സ് ഏജൻസി (ബിഎംകെജി) തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ വെള്ളപ്പൊക്കം രൂക്ഷമായേക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details