ബിലിസി: ജോർജിയയില്‍ ചെറു വിമാനം തകർന്ന് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഫ്ലോറിഡയിലെ വില്ലിസ്റ്റണിൽ നിന്ന് ഇന്ത്യാനയിലെ ന്യൂകാസിലിലേക്ക് പറക്കുകയായിരുന്ന പൈപ്പർ പിഎ 31-ടി എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.
ജോർജിയയിൽ വിമാനാപകടം; അഞ്ച് പേർ മരിച്ചു - ജോർജിയ
ഫ്ലോറിഡയില്‍ ഇന്ത്യാനയിലേക്ക് പോവുകയായിരുന്ന ചെറു വിമാനമാണ് അപകടത്തില്‍പെട്ടത്.
അറ്റ്ലാന്‍റയുടെ തെക്കുകിഴക്കായി 100 മൈൽ (161 കിലോമീറ്റർ) തെക്ക് കിഴക്കായാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഫ്ലോറിഡ സ്വദേശികളായ ലാറി റേ പ്രൈറ്റ് (67), ഷോൺ ചാൾസ് ലാമോണ്ട് (41), ഇയാളുടെ ഭാര്യ ജോഡി റേ ലാമോണ്ട്, (43), ഇവരുടെ മക്കളായ ജെയ്‌സ് (6), ആലീസ്(4) എന്നിവരാണ് മരിച്ചത്. ഇവര്‍ ഇന്ത്യാനയില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു. സംഭവത്തില്‍ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തും.