കേരളം

kerala

ETV Bharat / international

കാബൂളില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

കാബൂള്‍ നഗരത്തിലെ ദൊഗാബദില്‍ വാഹനത്തില്‍ ഘടിപ്പിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം.

Kabul mine blast  Kabul  കാബൂളില്‍ സ്‌ഫോടനം  സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു  Afghanistan  Doghabad
കാബൂളില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

By

Published : Dec 22, 2020, 4:01 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ നഗരത്തിലെ ദൊഗാബദില്‍ വാഹനത്തില്‍ ഘടിപ്പിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. രാവിലെ 7.33 നായിരുന്നു സ്ഫോടനം. പുല്‍ ഇ ചര്‍ക്കി ജയിലില്‍ ജോലി ചെയ്‌തിരുന്ന ഡോക്‌ടര്‍മാരുടെ വാഹനത്തിലാണ് മൈന്‍ ഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ 2 മാസത്തിനിടെ സമാന സംഭവങ്ങളിലായി 133 പേര്‍ കൊല്ലപ്പെട്ടു. 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കഴിഞ്ഞ 64 ദിവസത്തിനുള്ളില്‍ കാബൂളില്‍ നടന്നത് മൂന്ന് ചാവേര്‍ ആക്രമങ്ങളാണ്. കാബൂള്‍ സര്‍വകലാശാലയിലും, കസര്‍ ഇ ഡാനിഷ് കോച്ചിങ് സെന്‍ററിലും, പഗ്‌മാന്‍ ജില്ലയില്‍ സുരക്ഷാ സേനയ്‌ക്ക് നേരെയും ചാവേര്‍ ആക്രമണം നടന്നു. കൂടാതെ കാബൂളില്‍ 29 ഐഇഡി സ്ഫോടനങ്ങളും, മൂന്ന് മിസൈല്‍ ആക്രമണവും, രണ്ട് കാര്‍ ബോംബ് സ്ഫോടനവും നടന്നു.

ABOUT THE AUTHOR

...view details