നേപ്പാളില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് - Five elderly people returning from India killed
ഇന്ത്യയില്‍ നിന്നും പെന്‍ഷന്‍ വാങ്ങി മടങ്ങുകയായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം റോഡില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
നേപ്പാളില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
കാഠ്‌മണ്ഡു: നേപ്പാളില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലെ പ്രായമായ അഞ്ച് പേരാണ് മരിച്ചത്. ബൈതടി ജില്ലയില്‍ ദശരത്ചന്ദ് മുന്‍സിപ്പാലിറ്റിയിലെ മലയോര റോഡില്‍ നിന്നും 100 മീറ്റര്‍ താഴേക്ക് ജീപ്പ് പതിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 11 പേരും പെന്‍ഷന്‍ വാങ്ങിയതിന് ശേഷം തിരികെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.