ജപ്പാനിലെ യുഎസ് എയര്‍ ബേസില്‍ തീപിടിത്തം - യുഎസ്
ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ഫാര്‍മസി യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.
ജപ്പാനിലെ യുഎസ് എയര്‍ ബേസില്‍ തീപിടിത്തം
ടോക്കിയോ: ജപ്പാനിലെ യുഎസ് എയര്‍ ബേസില്‍ തീപിടിത്തം. ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ഫാര്‍മസി യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 8.50 നാണ് തീപിടിത്തം ഉണ്ടായത്. ആളപയാമില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. സംഭവ സ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.