കേരളം

kerala

ETV Bharat / international

മ്യാൻമറിലെ പ്രക്ഷോഭം; 15ൽ അധികം പേർ മരിച്ചു

ജൂലൈയിൽ ആരംഭിച്ച പ്രതിഷേധത്തിൽ ആദ്യ തവണയാണ് മരണസംഖ്യ ഇത്രയും വർധിക്കുന്നത്

മ്യാൻമർ പ്രക്ഷോഭം  മ്യാൻമർ പ്രക്ഷോഭം വാർത്ത  15ൽ അധികം പേർ മരിച്ചു  Fighting in Myanmar  Fighting in Myanmar news  Fighting in Myanmar news latest
മ്യാൻമറിലെ പ്രക്ഷോഭം; 15ൽ അധികം പേർ മരിച്ചു

By

Published : Sep 11, 2021, 10:28 AM IST

ബാങ്കോക്ക്: മ്യാൻമറിൽ സർക്കാർ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ 15ൽ അധികം പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ചയാണ് വടക്ക് കിഴക്കൻ പ്രദേശമായ ഗാൻഗോവ് മാഗ്‌വേ പ്രദേശത്താണ് പ്രക്ഷോഭം ആരംഭിച്ചത്. നാഷ്‌ണൽ യൂണിറ്റി സർക്കാർ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രക്ഷോഭത്തിന്‍റെ ആരംഭം.

പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി നാല് മിലിട്ടറി വാഹനങ്ങളിലായി 100ൽ അധികം ട്രൂപ്പുകളാണ് പ്രദേശത്ത് എത്തിയത്. സമാധാന പൂർണമായിരുന്ന പ്രതിഷേധം തുടർന്ന് പ്രക്ഷോഭത്തിലേക്ക് മാറുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. സൈനിക അട്ടിമറിക്കെതിരെ മ്യാൻമറിൽ പ്രക്ഷോഭം തുടരുകയാണ്.

ALSO READ:ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ മന്ത്രിതല ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ABOUT THE AUTHOR

...view details