കാബൂള്‍:കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു. ഒരു സ്വകാര്യ റേഡിയോ-ടിവി സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മലാലൈ മിവാന്ദ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു
അഫ്ഗാനിസ്ഥാനില്‍ ഈയിടെ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ നാറ്റോയും യുറോപ്യന്‍ യൂണിയനും അപലപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വെടിവെപ്പ്. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരെയാണ് അക്രമികള്‍ ലക്ഷ്യം വക്കുന്നത്
ആക്റ്റിവിസ്റ്റ് കൂടിയായ മലാലൈ അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഈയിടെ സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഈയിടെ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ നാറ്റോയും യുറോപ്യന്‍ യൂണിയനും അപലപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വെടിവെപ്പ്. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരെയാണ് അക്രമികള്‍ ലക്ഷ്യം വക്കുന്നത്. നവംബർ 12 ന് ഹെൽമണ്ട് പ്രവിശ്യയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പത്രപ്രവർത്തകനായ ആലിയാസ് ഡേയി കൊല്ലപ്പെട്ടിരുന്നു.