ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പഞ്ചാബിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചു. പഞ്ചാബിലെ ഗുജ്‌റൻവാല ജില്ലയിൽ നിന്ന് ഖാൻക ദോഗ്രാനിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ച 11 പേരിൽ ഏഴു കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുണ്ട്.
പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു - പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം
പഞ്ചാബിലെ ഗുജ്‌റൻവാല ജില്ലയിൽ നിന്ന് ഖാൻക ദോഗ്രാനിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിയുകയായിരുന്നു.
പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു
Read more: ലോറികള്‍ കൂട്ടിയിടിച്ച് കത്തി; രണ്ട് മരണം
പാകിസ്ഥാനിലെ പഞ്ചാബ് ഷെയ്ഖുപുര ജില്ലയിലാണ് അപകടം നടന്നത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നവെന്നും പതിവായി അപകടം നടക്കുന്ന സ്ഥമാണ് ഇതെന്നും പ്രദേശവാസികൾ പറഞ്ഞു.