കേരളം

kerala

ETV Bharat / international

കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കിയുടെ വ്യോമാക്രമണം

കുര്‍ദിഷ് സഖ്യ കക്ഷികളില്‍ നിന്ന് അമേരിക്കൻ സൈന്യത്തെ  പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം

കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കിയുടെ വ്യോമാക്രമണം

By

Published : Oct 11, 2019, 5:19 PM IST

തുര്‍ക്കി:വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് പോരാളികൾക്കെതിരെ തുർക്കി നടത്തുന്ന ആക്രമണം മൂന്നാം ദിവസത്തിലേക്ക്. സിറിയൻ അതിർത്തി പട്ടണമായ ടാൽ അബിയാദിൽ വ്യോമാക്രമണമുണ്ടായതിനെ തുടര്‍ന്ന് ആകാശമാകെ പുക നിറഞ്ഞു. കുര്‍ദിഷ് സഖ്യ കക്ഷികളില്‍ നിന്ന് അമേരിക്കൻ സൈന്യത്തെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.നിലവില്‍ വടക്കൻ സിറിയിലേക്ക് 30 കിലോമീറ്റർ നീങ്ങാനാണ് സൈന്യം ഉദ്ദേശിക്കുന്നതെന്നും എല്ലാ തീവ്രവാദികളെയും ഇല്ലതാക്കുന്നതുവരെ പ്രവർത്തനം തുടരുമെന്നും തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറഞ്ഞു. ആക്രമണം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് നിരവധിപേരാണ് രാജ്യത്ത് നിന്ന് കൂട്ടപലായനം ചെയ്യുന്നത്. ചട്ടങ്ങളനുസരിച്ചല്ല നീങ്ങുന്നതെങ്കില്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കിയുടെ വ്യോമാക്രമണം തുടരുന്നു

ABOUT THE AUTHOR

...view details