കാണ്ഡഹാർ വിമാനത്താവളത്തിന് സമീപം സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ - കാണ്ഡഹാർ വിമാനത്താവളത്തിന് സമീപം സ്ഫോടനം
സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു.

കാബൂൾ:അഫ്‌ഗാനിസ്ഥാനിലെ തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ വിമാനത്താവളത്തിന് സമീപം സ്ഫോടനം. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ തീവ്രവാദ പ്രസ്ഥാനം ഏറ്റെടുത്തു. 'ദന്ദ്' ജില്ലയിലെ വിമാനത്താവളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള സാർ ഗാസ് പ്രദേശത്ത് ഇന്നലെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ യുഎസ് കവചിത വാഹനം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്ന് തീവ്രവാദ ഗ്രൂപ്പിന്‍റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു'. താലിബാൻ വർഷങ്ങളായി അഫ്‌ഗാന്‍ സർക്കാരിനെതിരെ പോരാടുകയാണ്.