പാകിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു - പാകിസ്ഥാന്‍ വാര്‍ത്തകള്‍
ശനിയാഴ്‌ച വൈകിട്ടുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലാഹോർ: പാകിസ്ഥാനിലെ കിഴക്കൻ ലാഹോറിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. രാജ്യത്ത് നിരോധിക്കപ്പെട്ട ജമാഅത്ത്-ഉദ്-ദാവ സംഘടനയുടെ അനുയായികള്‍ മുസ്ലീംപള്ളിക്ക് സമീപം പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. തൊട്ടടുത്തുള്ള എസി റിപ്പയറിങ് സെന്‍ററിലുണ്ടായിരുന്ന എയര്‍ കംപ്രസറില്‍ നിന്നാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സുല്‍ഫിക്കര്‍ ഹമീദ് പറഞ്ഞു. അടുത്ത കാലത്തായി നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ലാഹോറില്‍ നടക്കുന്നത്.