കാഠ്മണ്ഡു: കൊവിഡ് പശ്ചാത്തലത്തിൽ എവറസ്റ്റ് കയറാനുള്ള അനുമതി നേപ്പാള്‍ സർക്കാർ പിൻവലിച്ചു. രാജ്യത്തെ എല്ലാ പർവതാരോഹണ അനുമതിയും താൽകാലികമായി നിർത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു. ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തിയതായി ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി യോഗേഷ് ഭട്ടറായി പറഞ്ഞു.
പർവ്വതാരോഹണ അനുമതി നിർത്തിവെച്ചതായി നേപ്പാള്‍ - എവറസ്റ്റ്
ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തിയതായി ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി യോഗേഷ് ഭട്ടറായി അറിയിച്ചു
എവറസ്റ്റ്
എവറസ്റ്റ് പെർമിറ്റിൽ നിന്ന് നേപ്പാളിന് പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്. എല്ലാ സ്പ്രിങ് പര്യവേഷണങ്ങളും സ്ക്രാപ്പ് പെർമിറ്റുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വരും മാസത്തെ ആഗോള സ്ഥിതി വിശകലനം ചെയ്ത ശേഷം തീരുമാനം അവലോകനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. നേപ്പാളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.