യാങ്കൂൺ: മ്യാൻമറിൽ പ്രക്ഷോഭം ശക്തമാകുന്നു. പതിനായിരകണക്കിന് പേരാണ് മ്യാൻമറിന്‍റെ തെരുവുകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപെട്ട് ദിവസവും തെരുവിലിറങ്ങുന്നത്. ഫാക്ടറി തൊഴിലാളികൾ,സിവിൽ സർവീസുകാർ, വിദ്യാർഥികൾ, അധ്യാപകർ, മെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരാണ് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനായി തെരുവിലിറങ്ങിയിരിക്കുന്നത്.
മ്യാൻമറിൽ പ്രക്ഷോഭം ശക്തമാകുന്നു - മ്യാൻമറിൽ പ്രക്ഷോഭം ശക്തമാകുന്നു
പതിനായിരകണക്കിന് പ്രതിഷേധക്കാരാണ് മ്യാൻമറിന്‍റെ തെരുവുകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപെട്ട് ദിവസവും തെരുവിലിറങ്ങുന്നത്.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ യാങ്കോണിലും മണ്ടാലെയിലും പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് ദിവസവും പ്രതിഷേധം സംഘടിപ്പിക്കുന്നത്. മ്യാൻമറിലെ അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശം പ്രതിഷേധകർക്ക് പുതിയ ഊർജം നൽകുകയാണ്.
“മ്യാൻമിൽ സൈന്യം പിടിച്ചെടുത്ത അധികാരം ഉപേക്ഷിക്കുകയും ജനങ്ങളുടെ ഇഷ്ടത്തിന് ആദരവ് പ്രകടിപ്പിക്കുകയും വേണം,” ബൈഡൻ പറഞ്ഞു. അമേരിക്ക മ്യാൻമറിനെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കാനും ഇടയുണ്ടെന്നുളള സൂചന പ്രക്ഷോഭർക്ക് സമരം കൂടുതൽ ആവേശത്തിൽ മുന്നോട്ട് കൊണ്ടുപോകാനുളള ഊർജം നൽകുന്നു.