പാരിസ്: യുക്രൈന് മേലുള്ള ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സാധാരണക്കാര്‍ക്കെതിരായ ആക്രമണം അവസാനിപ്പക്കണം. പൊതുയാത്ര മാര്‍ഗങ്ങളില്‍ തടസം ഉണ്ടാക്കരുതെന്നും അദ്ദേഹം റഷ്യയോട് ആവശ്യപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കൈവിന്‍റെ തെക്ക് ഭാഗത്തുള്ള റോഡുകള്‍ സ്വതന്ത്രമാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.