ബെയ്‌ജിങ്: ദക്ഷിണ ചൈനയിലെ ഗുയ്‌സോയി പ്രവശ്യയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാകതചോര്‍ച്ച. വിഷവാതകം ശ്വസിച്ച് എട്ട് പേര്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരം.
ചൈനയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വാതക ചോര്‍ച്ച; എട്ട് പേര്‍ മരിച്ചു - toxic gas leak at chemica; factory
മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകമാണ് ചോര്‍ന്നത്. മൂന്ന് പേര്‍ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൈനയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വാതക ചോര്‍ച്ച; എട്ട് പേര്‍ മരിച്ചു
കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേക്ക് വാതകം നിറയ്‌ക്കുന്നതിനിടെ മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പേര്‍ കമ്പനിക്ക് സമീപം ബോധരഹിതരായി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.