ലോകത്തെ വിവിധ ഇടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിലെ സെമരംഗില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏകദേശം 528 കിലോമീറ്റർ (328.5 മൈൽ) ആഴത്തിലാണ് ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ചയാണ് ഭൂചലനമുണ്ടായത്.
ലോകത്തെ വിവിധയിടങ്ങളില്‍ ഭൂചലനം - Indonesia
ഇന്തോനേഷ്യ, സിംഗപ്പൂര്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്
![ലോകത്തെ വിവിധയിടങ്ങളില്‍ ഭൂചലനം ലോകത്തെ വിവിധ ഇടങ്ങളില്‍ ഭൂചലനം ഭൂചലനം ഇന്തോനേഷ്യ സിംഗപ്പൂര്‍ താജിക്കിസ്ഥാൻ അഫ്ഗാനിസ്ഥാന്‍ singapore earthquake Indonesia earthquake strikes Indonesia and singapore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7923549-751-7923549-1594096052867.jpg)
ലോകത്തെ വിവിധ ഇടങ്ങളില്‍ ഭൂചലനം
സിംഗപ്പൂരിലെ തെക്ക് കിഴക്കൻ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സിംഗപ്പൂരില്‍ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം താജിക്കിസ്ഥാനിലെ ദുഷാൻബെയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് 30 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.