അഫ്‌ഗാനിസ്ഥാനിൽ ഭൂമികുലുക്കം
കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഹിന്ദു കുശ് മേഖലയിൽ ഭൂമികുലുക്കം. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെ 6.03ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ആളപായവും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടില്ല. ജും ജില്ലയിൽ നിന്ന് 36 കിലോമീറ്റർ തെക്കുകിഴക്കായി 199 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.