ചൈനയിൽ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി - China
പുലർച്ചെ 2.4നാണ് ഭൂചലനം ഉണ്ടായത്.
ചൈനയിൽ ഭൂചലനം
ബെയ്‌ജിങ്: ചൈനയിലെ കിങ്‌ഹായ് പ്രവിശ്യയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ പോർ സീസ്‌മോളജി അറിയിച്ചു. പുലർച്ചെ 2.4നാണ് ഭൂചലനം ഉണ്ടായത്. സമീപ പ്രദേശങ്ങളിലും തുടർച്ചയായി ഭൂചലനം ഉണ്ടായി. ഭൂചലനത്തെ തുടർന്ന് യുനാനിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.