ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് സമീപം ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത - സുലവേസി ദ്വീപ്
വടക്കൻ സുലവേസിയിലെ മനാഡോ നഗരത്തിന് വടക്കുകിഴക്കായി 25 കിലോമീറ്റർ ദൂര പരിധിയിലാണ് ഭൂചലനം ഉണ്ടായത്
ഇന്തോനേഷ്യയിൽ ഭൂചലനം;റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത
also read:ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; 14 മൃതദേഹം കൂടി കണ്ടെത്തി
വടക്കൻ സുലവേസിയിലെ മനാഡോ നഗരത്തിന് വടക്കുകിഴക്കായി 25 കിലോമീറ്റർ ദൂര പരിധിയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ നാശനഷ്‌ടമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജനുവരിയിൽ സുലവേസിയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിരുന്നു.