പാകിസ്ഥാനില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു - പാക് പള്ളിയില്‍ സ്ഫോടനം
സ്ഫോടനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
പാക് പള്ളിയില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 10 പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഡിഎസ്‌പി അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.