കേരളം

kerala

ETV Bharat / international

പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് തുണയായത് മുടന്തന്‍ നായ - പെറ്റമ്മ ഉപേക്ഷിച്ച

പെറ്റമ്മ ഉപേക്ഷിച്ച ചോരകുഞ്ഞിന് ജീവന്‍ തിരിച്ച് കിട്ടിയത് മുടന്തനായ വളര്‍ത്തുനായയുടെ സഹായത്താല്‍. കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണ് പിഞ്ചുജീവന് രക്ഷകനായത്

പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് തുണയായത് മുടന്തന്‍ നായ

By

Published : May 19, 2019, 2:09 AM IST

ബാങ്കോക്ക് : വടക്കൻ തായ്‌ലൻഡിലെ ചുംപുവാങ്ങിലുള്ള ബാൻ നോങ് ഖാം ഗ്രാമത്തിൽ താമസിക്കുന്ന 15 വയസ്സുകാരിയാണ് വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. അല്‍പ്പസമയത്തിനകം അതുവഴി വരാനിടയായ കാലിന് പരുക്കേറ്റ മുടന്തന്‍ നായ മണം പിടിച്ച് മണ്ണു മാന്തി കുരയ്ക്കാൻ തുടങ്ങി. കർഷകൻ ഓടി വന്നുനോക്കിയപ്പോൾ കണ്ടത് അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല്‍ മൺകൂനയ്ക്ക് പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാഴ്ചയാണ്. മണ്ണുമാറ്റിയപ്പോൾ കുഞ്ഞിനു ജീവനുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു.

കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണ് പിഞ്ചുജീവന് രക്ഷകനായത്. കുഞ്ഞിപ്പോൾ സുഖംപ്രാപിച്ച് വരികയാണ്. മാത്രമല്ല കുറ്റബോധം തളര്‍ത്തിയ അമ്മ വീട്ടുകാരുടെ പൂർണപിന്തുണയോടെ കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details