കേരളം

kerala

ETV Bharat / international

അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തിൽ പൊലീസ് മേധാവിയടക്കം നാല് പേർ കൊല്ലപ്പെട്ടു - അഫ്ഗാനിസ്ഥാൻ ബോംബ്

സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്ക്

 District police chief Afghanistan bomb blast അഫ്ഗാനിസ്ഥാൻ സ്ഫോടനം അഫ്ഗാനിസ്ഥാൻ ബോംബ് താലിബാൻ ആക്രമണം
Bomb

By

Published : Jun 3, 2020, 7:16 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ സെയ്ദ് കരം ജില്ലയിലെ പൊലീസ് മേധാവിയും മൂന്ന് പൊലീസുകാരും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയിൽ റോഡരികിൽ വച്ചായിരുന്നു സംഭവം. പൊലീസ് മേധാവിയുടെ വാഹനത്തിലായിരുന്നു ബോംബ് വച്ചത്. പ്രദേശത്തെ ഒരു ചെക്ക് പോയിന്‍റില്‍ ആക്രമണം തടയാനായി പൊലീസുകാർക്കൊപ്പം പോകുമ്പോഴായിരുന്നു സ്ഫോടനം. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് അധികൃതർ അറിയിച്ചു.

താലിബാനുമായി സമാധാനകരാറിൽ ഒപ്പുവച്ചെങ്കിലും വർഷങ്ങളായി രാജ്യത്തുടനീളം നടക്കുന്ന താലിബാൻ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാനിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details