മനില: ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലുസോണിനെ തകർത്ത വാന്‍കൊ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം ഏഴായതായി സർക്കാർ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. അതേസമയം നാല് പേരെ കാണാതായതായതായും ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 110 ദശലക്ഷം ആളുകൾ താമസിക്കുന്ന ലുസോൺ ദ്വീപിന്‍റെ ഒരു ഭാഗത്താണ് കഴിഞ്ഞ ദിവസം വാന്‍കൊ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
ഫിലിപ്പീൻസില്‍ വാന്‍കൊ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി - വാന്‍കൊ ചുഴലിക്കാറ്റ്
110 ദശലക്ഷം ആളുകൾ താമസിക്കുന്ന ലുസോൺ ദ്വീപിന്‍റെ ഒരു ഭാഗത്താണ് കഴിഞ്ഞ ദിവസം വാന്‍കൊ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

മാരികിന സിറ്റി, റിസാൽ പ്രവിശ്യ എന്നിവിടങ്ങളില്‍ നൂറ് കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുർട്ടെ നടത്തിയ പരിശോധനയിൽ വ്യക്തമായി. ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാ പ്രാദേശിക സർക്കാർ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റോഡ്രിഗോ അറിയിച്ചു. അഭയകേന്ദ്രങ്ങൾ, ദുരിതാശ്വാസ വസ്തുക്കൾ, ധനസഹായം, ദുരന്താനന്തര കൗൺസിലിങ് എന്നിവയുടെ രൂപത്തിൽ എല്ലാവരിലേക്കും സഹായമെത്തിക്കാന്‍ സർക്കാർ പരമാവധി ശ്രമിക്കുമെന്നും രാഷ്ട്രപതി ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുമെന്നും ഡുട്ടേർട്ട് പറഞ്ഞു.