ബെയ്‌ജിങ്: ചൈനയില്‍ 406 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19ന്‍റെ പ്രഭവ കേന്ദ്രമായ ഹുബെയിലും വുഹാനിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇവിടെ 52 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതുവരെ 78,064 പേർക്കാണ് രോഗം ബാധിച്ചത്. അതില്‍ 2,715 പേർ മരിച്ചു.
കൊവിഡ് -19 : ചൈനയില്‍ 2715 പേർ മരിച്ചു;406 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു - ഹുബെ
കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ഹുബെയിലും വുഹാനിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ ഇതുവരെ 78,064 കേസുകൾ രേഖപ്പെടുത്തി. ഇതിൽ 2,715 മരണം റിപ്പോർട്ട് ചെയ്തു.
ചൈനയിൽ കൊവിഡ് -19 വൈറസ്; 406 കേസുകളും 52ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്തു
ചൈനയിൽ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ലോകത്തിലെ 80,000ത്തോളം കേസുകളും 2,700 മരണങ്ങളും ചൈനയിൽ തന്നെയാണ്. ചൈനയ്ക്ക് പുറമേ ഇറ്റലി, ഇറാൻ, ഫ്രാൻസ്, അൾജീരിയ, സ്പെയിനിലെ കാനറി ദ്വീപ് എന്നിവിടങ്ങളിലും രോഗം പടർന്നു പിടിച്ചിട്ടുണ്ട്.