ചൈനയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; മരണം 29 ആയി - China
ഭക്ഷണശാലക്കുള്ളില്‍ 57 പേരോളം കുടുങ്ങി കിടന്നിരുന്നു. എല്ലാവരേയും പുറത്തെത്തിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍. ഏഴ് പേരുടെ നില ഗുരുതരം
![ചൈനയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; മരണം 29 ആയി ചൈനയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് 29 പേര്‍ മരിച്ചു ചൈന ഭക്ഷണശാല രക്ഷാപ്രവര്‍ത്തകര്‍ ബെയ്‌ജിങ് China Death toll in restaurant collapse in China rises to 29](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8612038-739-8612038-1598762961798.jpg)
ചൈനയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് 29 പേര്‍ മരിച്ചു
ബെയ്‌ജിങ്: ചൈനയിലെ ഷാന്‍സി പ്രവശ്യയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് 29 പേര്‍ മരിച്ചു. ജുക്‌സിയന്‍ എന്ന ഭക്ഷണശാലയാണ് ശനിയാഴ്‌ച രാവിലെ 9.40തോടെ ഇടിഞ്ഞ് വീണത്. ജന്മദിനാഘോഷങ്ങള്‍ക്കായി 57 പേര്‍ ഭക്ഷണശാലയില്‍ ഒത്തുകൂടിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. 21 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.