കേരളം

kerala

ETV Bharat / international

ചൈനയില്‍ ഓയിൽ ടാങ്കർ സ്ഫോടനം; മരണം 19 ആയി - ചൈന ഓയിൽ ടാങ്കർ പൊട്ടിത്തെറി

ഹൈവേക്ക് സമീപം ഉണ്ടായിരുന്ന വർക്ക് ഷോപ്പിൽ അതിവേഗ ട്രക്ക് ഇടിച്ചാണ് സ്ഫോടനം ഉണ്ടായത്

Death toll in China's oil tanker explosion rises to 19 China oil tanker blast ചൈന ഓയിൽ ടാങ്കർ പൊട്ടിത്തെറി സ്ഫോടനം ചൈന *
China

By

Published : Jun 14, 2020, 12:42 PM IST

ബെയ്‌ജിങ്: കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നടന്ന ഓയിൽ ടാങ്കർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 166 ഓളം പേർ ചികിത്സയിൽ തുടരുകയാണ്. ഷെൻയാങ്-ഹൈകോ എക്‌സ്‌പ്രസ് ഹൈവേയിൽ ശനിയാഴ്ചയാണ് സ്ഫോടനം ഉണ്ടായത്.
ഹൈവേക്ക് സമീപം ഉണ്ടായിരുന്ന വർക്ക് ഷോപ്പിൽ അതിവേഗ ട്രക്ക് ഇടിക്കുകയായിരുന്നു. സമീപത്തെ ചില വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തിൽ തകർന്നു. രക്ഷാപ്രവർത്തനത്തിനായി നൂറുകണക്കിന് അഗ്നിശമനസേന പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി. ട്രാഫിക് നിയന്ത്രണങ്ങൾ പതിവായി ലംഘിക്കപ്പെടുന്ന ചൈനയിൽ റോഡപകടങ്ങൾ സാധാരണമാണ്.

ABOUT THE AUTHOR

...view details