കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ പവാനിലെ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി ഉയർന്നു. പവാൻ, ചാരികർ, ടോളോ എന്നിവിടങ്ങളിലെ പ്രളയത്തിൽ 130 പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച രാവിലെ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ പ്രളയം; പവാനിൽ മരണസംഖ്യ 116 ആയി - rain afgan
ശനിയാഴ്‌ച രാവിലെ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പവാൻ, ചാരികർ, ടോളോ എന്നിവിടങ്ങളിലെ പ്രളയത്തിൽ 130 പേർക്ക് പരിക്കേറ്റു. രാജ്യത്തെ മൊത്തം മരണസംഖ്യ 160 ആയി
പവാനിൽ മരണസംഖ്യ 116 ആയി
അഫ്‌ഗാൻ പ്രകൃതി ദുരന്ത നിവാരണ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം, വെള്ളപ്പൊക്കത്തിൽ രാജ്യത്ത് മൊത്തം 160പേർക്ക് ജീവൻ നഷ്‌ടമായി. 250 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പവാൻ പ്രവിശ്യയിലെ വെള്ളപ്പൊക്കം 4,000 ത്തിലധികം ആളുകളെ ബാധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്.