കാബൂൾ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്‌ഗാനിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 110 പേർ കൊല്ലപ്പെട്ടു. കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 150 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പവാൻ പ്രവിശ്യയിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്‌ടമായവരുടെ എണ്ണം 85 ആണ്. ഇവിടെ 110 പേർക്ക് പരിക്കേറ്റു. തകർന്നു വീണ വീടുകൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചാരിക്കറിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
അഫ്‌ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; മരണസംഖ്യ 110 ആയി
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് അഫ്‌ഗാനിസ്ഥാനിൽ പ്രളയമുണ്ടായത്.
അഫ്‌ഗാനിസ്ഥാനിൽ മിന്നൽ പ്രളയം
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് അഫ്‌ഗാനിസ്ഥാനിൽ പ്രളയമുണ്ടായത്. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്. പ്രളയത്തിലെ നാശനഷ്‌ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല. കാബൂളിലെ സുരോബി, ലോഗാർ പ്രവിശ്യ എന്നിവിടങ്ങളിലും പ്രളയം വ്യാപകനാശനഷ്‌ടങ്ങളുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Last Updated : Aug 27, 2020, 2:54 PM IST