കേരളം

kerala

ETV Bharat / international

'ഉംപുൻ' ചുഴലിക്കാറ്റ്; ജാഗ്രതയിൽ ബംഗ്ലാദേശ് - ബംഗ്ലാദേശ്

'ഉംപുൻ' ചുഴലിക്കാറ്റിനെ നേരിടാൻ ബംഗ്ലാദേശ് സൈന്യത്തെ വിന്യസിച്ചു. ശക്തമായ കാലാവസ്ഥാ വ്യതിയാനവും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ രണ്ട് ദശലക്ഷത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

Cyclone Amphan Bangladesh Army disaster management Bangladesh preparations shifts people Bangladesh on alert tackle super cyclone Armed forces Bangladesh ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഷംസുദ്ദീൻ അഹമ്മദ് 'ഉംപുൻ' ചുഴലിക്കാറ്റ് ബംഗ്ലാദേശ് ബംഗ്ലാദേശ് സൈന്യത്തെ വിന്യസിച്ചു
'ഉംപുൻ' ചുഴലിക്കാറ്റ്: ജാഗ്രതയിൽ ബംഗ്ലാദേശ്

By

Published : May 20, 2020, 2:49 PM IST

ധാക്ക: 'ഉംപുൻ' ചുഴലിക്കാറ്റിനെ നേരിടാൻ ബംഗ്ലാദേശ് സൈന്യത്തെ വിന്യസിച്ചു. ശക്തമായ കാലാവസ്ഥാ വ്യതിയാനവും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ രണ്ട് ദശലക്ഷത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. 2007 ൽ ആഞ്ഞ് വീശിയ 'സിദർ' ചുഴലിക്കാറ്റിൽ 3,500ഓളം പേർ മരിച്ചിരുന്നു.

ബംഗ്ലാദേശിലെ ചില ജില്ലകൾക്ക് അധികാരികൾ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗ്ലാദേശ് തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെ ആഞ്ഞ് വീശിയ ചുഴലിക്കാറ്റിനെ നേരിടാൻ ബംഗ്ലാദേശ് ആർമി, നേവി, വ്യോമസേന വിഭാഗങ്ങൾ ഒരുക്കങ്ങൾ നടത്തി. ചുഴലിക്കാറ്റിൽ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യത ഉണ്ടെന്നും ദുരിതാശ്വാസ സഹമന്ത്രി എനാമൂർ റഹ്മാൻ റിപ്പോർട്ടിൽ പറഞ്ഞു.

ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെ അടിയന്തര രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, മെഡിക്കൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ശ്രമങ്ങളുടെ ഭാഗമായി നാവികസേന 25 കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാരിടൈം പട്രോളിംഗ് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും ബംഗാൾ ഉൾക്കടലിലും തീരദേശ ജില്ലകളിലും തിരച്ചിൽ നടത്താൻ തയാറാണെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ഐഎസ്പിആർ) അറിയിച്ചു.

കരസേന 18,400 പാക്കറ്റ് ദുരിതാശ്വാസ സാമഗ്രികൾ തയാറാക്കി 71 മെഡിക്കൽ ടീമുകൾ രൂപീകരിച്ചു. കരസേന, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർമി ഏവിയേഷൻ ഗ്രൂപ്പ് ചേരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറ് വിമാനങ്ങളും 22 ഹെലികോപ്റ്ററുകളും ഉപയോഗിച്ച് മെഡിക്കൽ, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ വ്യോമസേന വിലയിരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉംപുൻ ചുഴലിക്കാറ്റ് ബംഗ്ലാദേശിന്‍റെ തീരത്തോട് അടുക്കുന്നതിനാൽ 'ഗ്രേറ്റ് ഡേഞ്ചർ സിഗ്നൽ നമ്പർ 10' ഉയർത്താൻ ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പത്ത് തീര ജില്ലകളെ അറിയിച്ചു. തീരദേശ ജില്ലകളായ സത്‌ഖിറ, ഖുൽന, ബാഗർഹാറ്റ്, ജലോകതി, പിറോസ്പൂർ, ബർഗുണ, പതുഖാലി, ഭോള, ബാരിഷാൽ, ലക്ഷ്മിപൂർ, ചന്ദ്‌പൂർ, അവരുടെ ഓഫ്‌ഷോർ ദ്വീപുകൾ, എന്നിവ അപകട സിഗ്നൽ നമ്പർ 10ന് കീഴിൽ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻസ് ഉംപുൻ ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിടാൻ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഷംസുദ്ദീൻ അഹമ്മദ് പറഞ്ഞു.

ABOUT THE AUTHOR

...view details