നേപ്പാളിൽ കൊവിഡ് മുക്തർ രണ്ട് ലക്ഷം കവിഞ്ഞു - കൊവിഡ് രോഗികൾ നേപ്പാൾ
രോഗമുക്തി നിരക്ക് 90.9 ശതമാനമായി
കാഠ്‌മണ്ഡു: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ കൊവിഡ് മുക്തരായവർ 2,00,000 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,043 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതോടെ സുഖം പ്രാപിച്ചവർ 2,02,067 ആയി. 90.9 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒടുവിൽ വന്ന കണക്കുകൾ പ്രകാരം 1,980 പേർക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ട്. 16 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്തിതുവരെ 2,22,288 പേരാണ് കൊവിഡ് പോസിറ്റീവായത്. ആകെ 1,337 രോഗികൾ ഇതുവരെ മരണത്തിന് കീഴടങ്ങി. നിലവിൽ 18,884 പേരാണ് ചികിത്സയിൽ കഴിയുന്നത്.