ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,708 ആയി ഉയർന്നു. 40 പേർ മരിക്കുകയും 13 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു. 130 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് സിന്ധ് പ്രവിശ്യയിലാണ്. 14 മരണങ്ങളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്‌തത്.
പാകിസ്ഥാനിൽ 2,708 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 2,708 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പാകിസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ 258 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40 പേർ മരിക്കുകയും 13 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു. 130 പേർക്ക് രോഗം ഭേദമായി.
പഞ്ചാബിലും ഖൈബർ പഖ്‌ത്വൻഖ്വയിലും 22 പേർ മരിച്ചു. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ നിന്ന് മൂന്ന് മരണങ്ങളും ബലോചിസ്ഥാനിൽ ഒരു മരണവും റിപ്പോർട്ട് ചെയ്‌തു. പഞ്ചാബിൽ 1072 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിന്ധിൽ 839 പേർക്കും, ഖൈബർ പഖ്‌ത്വൻഖ്വയിൽ 343 പേർക്കും, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ 193 പേർക്കും, ബലോചിസ്ഥാനിൽ 175 പേർക്കും, ഇസ്‌ലാമാബാദിൽ 68 പേർക്കും, പാകിസ്ഥാൻ അധീന കശ്‌മീരിൽ 11 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാനിൽ 258 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.