ബീജിങ്ങ്: ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്‍റെ (സിഎൻബിജി) ബീജിങ്ങ് യൂണിറ്റ് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ ആദ്യ പരീക്ഷണങ്ങളിൽ നല്ല ഫലങ്ങൾ പ്രകടിപ്പിച്ചതായി കമ്പനി അറിയിച്ചു. ഘട്ടം 1, ഘട്ടം 2 ക്ലിനിക്കൽ ട്രയലുകളിൽ പരീക്ഷണം നടത്തിയ 1,120 സന്നദ്ധപ്രവർത്തകരും മികച്ച പ്രതികരണം നൽകിയതായി അധികൃതർ പറയുന്നു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷാങ്‌ക്യു കൗണ്ടിയിൽ ഏപ്രിൽ 27 ന് ആരംഭിച്ച ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്ന് വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിച്ചതായി സിഎൻബിജി പറഞ്ഞു.
ചൈനയിൽ നിന്നുള്ള കൊവിഡ് വാക്സിൻ മികച്ച ഫലം നൽകുമെന്ന് റിപ്പോർട്ട് - ചൈനയിൽ നിന്നുള്ള കൊവിഡ് വാക്സിൻ
ഘട്ടം 1, ഘട്ടം 2 ക്ലിനിക്കൽ ട്രയലുകളിൽ പരീക്ഷണം നടത്തിയ 1,120 സന്നദ്ധപ്രവർത്തകരും മികച്ച പ്രതികരണം നൽകിയതായി അധികൃതർ പറയുന്നു.
കൊവിഡ്
ഏപ്രിൽ 12ന് ആരംഭിച്ച ഈ ട്രയലുകളിൽ 1,120 വോളന്‍റിയർമാരും ഉൾപ്പെട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയലുകളിൽ ഗുരുതരമായ പ്രതികൂല ഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നിർജ്ജീവമാക്കിയ വാക്സിൻ ഘട്ടം -3 ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജൂൺ 23ന് സിഎൻബിജി യുണൈറ്റഡ് അറബ് എമിറേറ്റിലെ അധികാരികളുമായി കരാർ പ്രഖ്യാപിച്ചു.