ലാഹോര്‍: കൊവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ സൗജന്യ ഭക്ഷണവുമായി പാകിസ്ഥാനി അമ്പയർ അലിം ദാർ. ലാഹോറിലെ തന്‍റെ ദര്‍സ് ഡിലൈറ്റോ എന്ന റെസ്റ്റോറന്‍റ് വഴിയാണ് കൊവിഡ് മൂലം തൊഴിലില്ലാത്തവര്‍ക്ക് അലിം ദാര്‍ ഭക്ഷണം നല്‍കുന്നത്. 1200 പേരാണ് പാകിസ്ഥാനില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്. ഒൻപത് പേരാണ് കൊവിഡ് 19 മൂലം രാജ്യത്ത് മരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളുടെ പിന്തുണയില്ലാതെ കൊവിഡ് പോരാട്ടം വിജയിക്കില്ലെന്നും അലിം ദര്‍ പറയുന്നു.
സൗജന്യ ഭക്ഷണവുമായി അലിം ദാറും അഫ്രിദിയും; കൊവിഡ് കാലത്തെ കാഴ്ചകൾ
കൊവിഡ് മൂലം തൊഴിലില്ലാത്തവര്‍ക്ക് ലാഹോറിലെ സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റ് വഴിയാണ് അലിം ദാര്‍ സൗജന്യ ഭക്ഷണം നല്‍കുന്നത്. മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദിയും ഭക്ഷണം, അവശ്യവസ്‌തുക്കള്‍ എന്നിവ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.
തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണവുമായി പാക് അമ്പെയര്‍ അലിം ദര്‍
51 കാരനായ അലിം ദാര്‍ 386 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അമ്പയറായിരുന്നു. മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദിയും ഭക്ഷണം, അവശ്യവസ്‌തുക്കള്‍ എന്നിവ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. മറ്റൊരു ക്രിക്കറ്റ് താരമായ ഷൊയബ് അക്തറും ജനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. മനുഷ്യനായി ചിന്തിക്കാനുള്ള സമയമാണിതെന്നും മതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് മാറ്റിവെച്ച് ജനങ്ങള്‍ പരസ്‌പരം സഹായിക്കണമെന്നും താരം യൂടൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.