ന്യൂഡല്‍ഹി :ഇന്ത്യയില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ. ഓഗസ്റ്റ് രണ്ട് വരെയാണ് വിലക്ക്. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസം കാനഡയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതാണ് വിലക്ക് നീട്ടാൻ കാരണം. ഒപ്പം കൂടുതല്‍ വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്‌തതിനാല്‍ ഭൂരിഭാഗം അന്താരാഷ്‌ട്ര അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്.
രാജ്യത്തെ കൊവിഡ് സാഹചര്യം
24 മണിക്കൂറിനിടെ രാജ്യത്ത് 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം 3,05,79,106 ആയി. 416 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,20,967 ആയി .