ബീജിങ്: ചൈനയിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,237 ആയി ഉയർന്നു. ഇതോടെ ഏഷ്യൻ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 80,894 ആയി. ചൈനയിൽ 11 കൊവിഡ് മരണങ്ങളും പുതുതായി സ്ഥിരീകരിച്ച 13 കേസുകളും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഹുബെ പ്രവിശ്യയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 119 പേർക്ക് ഇപ്പോഴും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി കമ്മീഷൻ അറിയിച്ചു. 9,222 മെഡിക്കൽ നിരീക്ഷണത്തിലാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. അർദ്ധരാത്രി വരെ 155 കേസുകൾ റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ അറിയിച്ചു.
ചൈനയിൽ മരണസംഖ്യ 3,237 ആയി ഉയർന്നു - COVID-19 toll surges to 3,237 in China
ചൈനയിൽ 11 കൊവിഡ് മരണങ്ങളും പുതുതായി സ്ഥിരീകരിച്ച 13 കേസുകളും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ചൈന
നാല് മരണമടക്കം 167 കേസുകൾ ഹോങ്കോങ് സ്‌പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനിലും, 13 കേസുകൾ മക്കാവോ എസ്എആറിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണം ഉൾപ്പെടെ തായ്‌വാനിൽ 77 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.