കേരളം

kerala

ETV Bharat / international

നേപ്പാളിന് 23 ടൺ അവശ്യ മരുന്നുകൾ അയച്ച് ഇന്ത്യ - 23 ടൺ അവശ്യ മരുന്നുകൾ

3.2 ലക്ഷം ഡോസ് പാരസെറ്റമോൾ, 2.5 ലക്ഷം ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ 8.25 ലക്ഷം ഡോസുകൾ ചരക്കിൽ ഉൾപ്പെടുന്നു.

COVID-19: India gifts 23 tonnes of essential medicines to Nepal  നേപ്പാളിന് 23 ടൺ അവശ്യ മരുന്നുകൾ അയച്ച് ഇന്ത്യ  23 ടൺ അവശ്യ മരുന്നുകൾ  23 tonnes of essential medicines to Nepal
ഇന്ത്യ

By

Published : Apr 22, 2020, 5:54 PM IST

കാഠ്‌മണ്ഡു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായമറിയിച്ച് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൾപ്പെടെ 23 ടൺ അവശ്യ മരുന്നുകൾ നേപ്പാളിലേക്ക് അയച്ചു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്ര ബുധനാഴ്ച മരുന്നുകൾ നേപ്പാൾ ആരോഗ്യമന്ത്രി ഭാനുഭക്ത ധക്കലിന് കൈമാറി. 3.2 ലക്ഷം ഡോസ് പാരസെറ്റമോൾ, 2.5 ലക്ഷം ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ 8.25 ലക്ഷം ഡോസുകൾ ചരക്കിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ പിന്തുണയ്ക്ക് നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.

ഈ മാസം ആദ്യം, മോദിയും കെ. പി. ശർമ്മ ഒലിയും ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനായി സാർക്ക് രാജ്യങ്ങൾക്കായി അടിയന്തര ഫണ്ട് രൂപീകരിക്കാൻ പ്രധാനമന്ത്രി മോദി നിർദേശിച്ചിരുന്നു. ഈ ഫണ്ടിനായി ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളർ വാഗ്ദാനം ചെയ്തു. സാർക്ക് എമർജൻസി ഫണ്ടിനായി നേപ്പാൾ 100 ദശലക്ഷം എൻ‌പി‌ആർ നൽകി.

ABOUT THE AUTHOR

...view details