ഹോങ്കോങ്: കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഹോങ്കോങ്. ചീഫ് എക്‌സിക്യൂട്ടീവ് കാരീ ലാമാണ് സാമൂഹ്യ അകലമടക്കമുള്ള നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കാനൊരുങ്ങുന്നത്. പ്രാദേശിക ടൂറിസത്തിന്‍റെയും വിവാഹം പോലുള്ള ചടങ്ങുകളും പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കണ്ടെത്താന്‍ കഴിയാത്ത അണുബാധകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. എങ്കിലും സര്‍ക്കാര്‍ പ്രധാന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്ന് കാരീ ലാം വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ടൂര്‍ ഗ്രൂപ്പുകളില്‍ 30 പേര്‍ക്ക് വരെയും വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കുമെന്ന് കാരീ ലാമിന്‍റെ പ്രഖ്യാപനത്തെ പരാമര്‍ശിച്ച് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ പ്രാദേശിക ടൂറുകള്‍ക്ക് നാല് പേര്‍ക്ക് വീതവും വിവാഹത്തിന് 20 പേര്‍ക്ക് വീതവുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഹോങ്കോങ് - ഹോങ്കോങ്
പ്രാദേശിക ടൂര്‍ ഗ്രൂപ്പുകളില്‍ 30 പേര്‍ക്ക് വരെയും വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതാണ്.
കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഹോങ്കോങ്
വിനോദ സഞ്ചാരികള്‍ യാത്രയിലുടനീളം മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും 50 ശതമാനം ആളുകളെ മാത്രമേ വാഹനങ്ങളില്‍ കയറ്റാവുവെന്നും നിര്‍ദേശം ഉണ്ട്. വിവാഹങ്ങളില്‍ വിരുന്നുകള്‍ക്കും നിയന്ത്രണമുണ്ടായേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചൊവ്വാഴ്‌ച വരെ ഹോങ്കോങ്ങില്‍ 5265 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 105 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു.