സിയോൾ: കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ. ഇന്ത്യയിലേക്കുള്ള മെഡിക്കൽ കിറ്റ് കൊറിയയിലെ ഇഞ്ചിയോൺ നഗരത്തിൽ നിന്ന് പുറപ്പെട്ടു. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസൺട്രേറ്ററുകളുമാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃത്ത് ബന്ധം വളരെ ദൃഢമാണെന്നും സിയോളിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. മുൻനിര ആരോഗ്യ പ്രവർത്തകരെ അടക്കം കൊവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് സഹായവുമായി യുകെ, റഷ്യ, യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങളാണ് മുന്നോട്ട് വന്നത്.