ബെയ്‌ജിങ്: കൊവിഡ്19 വൈറസിന്‍റെ പ്രഭവ കേന്ദമായ വുഹാനിൽ ബസ് സർവീസ് പുനരാരംഭിച്ചു. ഒൻപത് ആഴ്ചത്തെ ലോക്ക്ഡൗണിന് ശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്. 56 ദശലക്ഷത്തിലധികം ആളുകളുള്ള മധ്യ ഹുബെ പ്രവിശ്യയിൽ മൂന്ന് മാസത്തെ ലോക്ക്ഡൗൺ നീക്കം ചെയ്യാൻ ചൈന ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഹുബെയുടെ തലസ്ഥാനമായ വുഹാനിൽ ഏപ്രിൽ 8നാണ് ലോക്ക്ഡൗൺ അവസാനിക്കുക. വുഹാനിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വുഹാനിൽ ബസ് സർവീസ് പുനരാരംഭിച്ചു - Wuhan resumes bus services
ചൈനയിൽ പുതുതായി 47 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് മടങ്ങുന്ന ചൈനീസ് പൗരന്മാരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ചൈനയിൽ ആകെ മരണസംഖ്യ 3,281 ആയതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ചൈനയിൽ പുതുതായി 47 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 474 ആയി. ഇതിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് മടങ്ങുന്ന ചൈനീസ് പൗരന്മാരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 23 ന് റിപ്പോർട്ട് ചെയ്ത 427 കേസുകളിൽ 380 എണ്ണം ചൈനക്കാരും ബാക്കി 47 പേർ വിദേശ പൗരന്മാരുമാണ്. ചൊവ്വാഴ്ച, നാല് മരണങ്ങളും 33 സംശയാസ്പദമായ കേസുകളും മെയിൻ ലാന്‍റിൽ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച അവസാനത്തോടെ മെയിൻ ലാന്‍റിൽ സ്ഥിരീകരിച്ച കേസുകൾ 81,218 ആയി. ഇതിൽ 3,281 പേർ മരിച്ചു, 4,287 പേർ ഇപ്പോഴും ചികിത്സയിലാണ്, 73,650 പേരെ ഡിസ്ചാർജ് ചെയ്തതായും എൻഎച്ച്‌സി അറിയിച്ചു. 134 പേർക്ക് ഇപ്പോഴും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. ഹോങ്കോങ്ങിൽ 386 കേസുകളും മക്കാവോയിൽ 26 കേസുകളും തായ്‌വാനിൽ 216 കേസുകളും റിപ്പോർട്ട് ചെയ്തു.
117 ബസ് റൂട്ടുകൾ പുനരാരംഭിച്ചതായി മുനിസിപ്പൽ ട്രാൻസ്പോർട്ട് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 8 മുതൽ എല്ലാ ഗതാഗത സേവനങ്ങളും പുനരാരംഭിക്കും. ഓരോ ബസ്സിലും ഒരു സുരക്ഷാ സൂപ്പർവൈസർ ഉണ്ടാകും. യാത്രക്ക് മുമ്പ് യാത്രക്കാർ ആരോഗ്യവാന്മാരാണോ എന്ന് ഉറപ്പുവരുത്തും. ശനിയാഴ്ച മുതൽ ആറ് മെട്രോ സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.