ഭൂട്ടാന്: ഇന്ത്യയില്‍ താമസിക്കുന്ന ഭൂട്ടാനികളെ മാതൃരാജ്യത്ത് തിരികെ എത്തിക്കാന്‍ സഹായിച്ചതിന് നന്ദി അറിയിച്ച് ഭൂട്ടാന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ രാജ്യക്കാര്‍ ഭൂട്ടാനിലേക്ക് തിരികെ എത്തുന്നുണ്ട്. വിമാനത്താവളങ്ങളില്‍ ഇവര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ടാണ്ടി ടോര്‍ജി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ നിരവധി ഭൂട്ടാനികളെയാണ് തരികെ എത്തിച്ചത്.
കൊവിഡ്-19: സ്വദേശികളെ തിരികെ എത്തിക്കാന്‍ സഹായിച്ചതിന് നന്ദി അറിയിച്ച് ഭൂട്ടാന്‍ - നന്ദി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ രാജ്യക്കാര്‍ ഭൂട്ടാനിലേക്ക് തിരികെ എത്തുന്നുണ്ട്. വിമാനത്താവളങ്ങളില്‍ ഇവര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ടാണ്ടി ടോര്‍ജി പറഞ്ഞു.
ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിമാനങ്ങള്‍ റദ്ദാക്കി. എന്നാല്‍ ഭൂട്ടാനികളെ തിരികെ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി തന്നു. ഇതിന് നന്ദിയുണ്ട്. ഭൂട്ടാനില്‍ അഞ്ച് കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ കൈമാറുന്ന 13 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഭൂട്ടാനുമുണ്ട്.
രണ്ട് ലക്ഷം പാരസെറ്റാമോള്‍ ഗുളികകളും മലേറിയക്കുള്ള മരുന്നു ഭൂട്ടാന് നല്‍കുമെന്നും അറിയിച്ചു. അതിനിടെ സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തില്‍ ഭൂട്ടാനും പങ്കെടുത്തിരുന്നു. യോഗ തീരുമാനപ്രകാരം ഒരു ലക്ഷം യു.എസ് ഡോളര്‍ ഭൂട്ടാന്‍ സംഭാവന നല്‍കുമെന്നും മന്ത്രി അറിയിച്ചു.