കേരളം

kerala

ETV Bharat / international

ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ 42 കൊവിഡ്‌ മരണങ്ങള്‍

രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.

ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ 42 കൊവിഡ്‌ മരണങ്ങള്‍  ബംഗ്ലാദേശ്‌  കൊവിഡ്‌ മരണങ്ങള്‍  കൊവിഡ് 19  COVID-19
ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ 42 കൊവിഡ്‌ മരണങ്ങള്‍

By

Published : Jun 7, 2020, 7:32 PM IST

ധാക്ക: ബംഗ്ലാദേശില്‍ ഞായറാഴ്‌ച 42 കൊവിഡ്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. രാജ്യത്ത് 24 മണിക്കൂറിനിടെ 2,743 കൊവിഡ്‌ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 65,769 ആയി. ഇതില്‍ 13,903 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം കൊവിഡ്‌ വ്യാപനം തടയുന്നതിന് രാജ്യത്തെ മുഴുവന്‍ റെഡ്‌, യെല്ലോ, ഗ്രീന്‍ സോണുകളായി തിരിച്ച് ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ പദ്ധതി നടപ്പിലാക്കും. പിന്നീട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. നാല്‍പതിലധികം കൊവിഡ്‌ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പ്രദേശങ്ങള്‍ റെഡ്‌ സോണ്‍ ആയി പ്രഖ്യാപിക്കും. നാല്‍പതിനും അഞ്ചിനും ഇടയില്‍ കൊവിഡ്‌ പോസിറ്റീവ്‌ കേസുകളുള്ള പ്രദേശം യെല്ലോ സോണ്‍, അഞ്ചോ അതില്‍ കുറവോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പ്രദേശങ്ങള്‍ ഗ്രീന്‍ സോണായും പ്രഖ്യാപിക്കുമെന്ന്‌ ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഹബിബുള്‍ റഹ്‌മാന്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ABOUT THE AUTHOR

...view details