ബെയ്ജിങ്:കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ഞായറാഴ്ച മാത്രം 57 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ഞായറാഴ്ച 57 പേര്‍ മരിച്ചതില്‍ 56 പേരും ഹുബെ പ്രവിശ്യയിൽ നിന്നും ഉള്ളവരാണ്.
കൊറോണ വൈറസ്; ചൈനയില്‍ മരണം 361 ആയി
ഞായറാഴ്ച മാത്രം 57 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
കൊറോണ വൈറസ്; ചൈനയില്‍ മരണം 361 ആയി
2,296 രോഗികളാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇതില്‍ 186 പേര്‍ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിച്ചവരാണ്. അതേസമയം 1,52,700 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 10,055 പേര്‍ മെഡിക്കൽ നിരീക്ഷണത്തിലാണ്.