കൊറോണ വൈറസ് ബാധ; ചൈനയിൽ മരണം 170 ആയി - BEIJING
കൊറോണ വൈറസ് ബാധ അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥക്ക് വഴിയൊരുക്കുമോയെന്ന് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് രണ്ടാമത്തെ അടിയന്തര യോഗം ചേരും
ബെയ്ജിങ്:കൊറോണ വൈറസ് ബാധിച്ചത് കാരണം ചൈനയിൽ മരിച്ചവരുടെ എണ്ണം 170ലെത്തി. ഇതുവരെ 1700 പേരാണ് വൈറസ് ബാധയേറ്റ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസ് ബാധ അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥക്ക് വഴിയൊരുക്കുമോയെന്ന് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് രണ്ടാമത്തെ അടിയന്തര യോഗം ചേരുമെന്ന് ലോക ആരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കൊറോണ വൈറസ് ഭീതി സൃഷ്ടിക്കുന്നതാണെന്നും ചൈനക്ക് പുറത്ത് വൈറസ് പകരുന്ന സാഹചര്യം വലിയ പൊട്ടിത്തെറിക്കുള്ള സാധ്യത നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന ആശങ്കമൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസ് ബാധയുടെ സാഹചര്യത്തിൽ ചൈനയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.