കേരളം

kerala

ETV Bharat / international

കൊവിഡ് 19; ചൈനയില്‍ മരണം 2,592 കടന്നു - മരണസംഖ്യ 2,592 ആയി

24,734 പേരെ രോഗം മാറി ആശുപത്രികളിൽ നിന്നും വിട്ടയച്ചു.

China Health Commission  Coronavirus case  China government  ചൈനയിലെ മരണസംഖ്യ 2,592 ആയി  കൊവിഡ് 19  ഹുബെ  മരണസംഖ്യ 2,592 ആയി  ചൈന
കൊവിഡ് 19; ചൈനയിലെ മരണസംഖ്യ 2,592 ആയി

By

Published : Feb 24, 2020, 11:56 AM IST

ബെയ്‌ജിങ്: കൊവിഡ് 19 ബാധയിൽ ചൈനയില്‍ മരണസംഖ്യ 2,592 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 77,150 ആയെന്ന് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ 31 പ്രവിശ്യകളിൽ നിന്ന് 409 പുതിയ കേസുകളും 150 മരണങ്ങളുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത്. 149 മരണം ഹുബെയിലും ഒരു മരണം ഹെയ്‌നാനിലുമാണ് സംഭവിച്ചത്. 24,734 പേരെ രോഗം മാറി ആശുപത്രികളിൽ നിന്നും വിട്ടയച്ചു.

ചൈനക്ക് പുറത്ത് രോഗം സ്ഥിരീകരിച്ച റിപ്പോർട്ടുകളനുസരിച്ച്, ജപ്പാൻ (838), ദക്ഷിണ കൊറിയ (763), ഇറ്റലി (152), സിംഗപ്പൂർ (89), ഹോങ്കോങ് (74), ഇറാൻ (43), തായ്‌ലന്‍റ് (35), യുഎസ് (35), തായ്‌വാൻ (28), ഓസ്‌ട്രേലിയ ( 23), മലേഷ്യ (22), ജർമനി (16), വിയറ്റ്നാം (16), ഫ്രാൻസ് (12), യുഎഇ (11), മക്കാവു (10), യുകെ (ഒമ്പത്), കാനഡ (ഒമ്പത്), ഇന്ത്യ (മൂന്ന്), ഫിലിപ്പീൻസ് (മൂന്ന്), റഷ്യ (രണ്ട്), സ്പെയിൻ (രണ്ട്), ഇസ്രായേൽ (ഒന്ന്), ഈജിപ്‌ത് (ഒന്ന്), ലെബനൻ (ഒന്ന്), കംബോഡിയ (ഒന്ന്), ഫിൻലാൻഡ് (ഒന്ന്), നേപ്പാൾ (ഒന്ന്), ശ്രീലങ്ക (ഒന്ന്) ), സ്വീഡൻ (ഒന്ന്), ബെൽജിയം (ഒന്ന്) എന്നിങ്ങനെയാണ്. ചൈനക്ക് പുറത്ത് നിന്നുള്ള മരണങ്ങളുടെ റിപ്പോർട്ടനുസരിച്ച് ഇറാൻ (എട്ട്), ദക്ഷിണ കൊറിയ (ഏഴ്), ജപ്പാൻ (നാല്), ഇറ്റലി (മൂന്ന്), ഹോങ്കോങ് (രണ്ട്), ഫ്രാൻസ് (ഒന്ന്), തായ്‌വാൻ (ഒന്ന്), ഫിലിപ്പീൻസ് (ഒന്ന്) എന്നിങ്ങനെയാണ്.

ABOUT THE AUTHOR

...view details