കേരളം

kerala

ETV Bharat / international

ശ്രീലങ്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു - Sri Lanka

രാജ്യത്ത് ഇതുവരെ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്

ശ്രീലങ്ക  ശ്രീലങ്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു  കൊളംബോ  കൊവിഡ് ബാധിതർ  Sri Lanka  Coronavirus cases in Sri Lanka cross 400 mark; death toll 7
ശ്രീലങ്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു

By

Published : Apr 24, 2020, 9:29 PM IST

കൊളംബോ: ശ്രീലങ്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. വെള്ളിയാഴ്ച 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 414 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് ഏഴ് പേർ മരിക്കുകയും ചെയ്തു. ശ്രീലങ്കൻ നേവിയിലെ 30 പേർക്ക് വ്യാഴാഴ്ച രോഗം ബാധിച്ചതായി കരസേനാ മേധാവി ജനറൽ സവേന്ദ്ര സിൽവ അറിയിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇതുവരെ 60 നാവിക സേനാംഗങ്ങൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പിസിആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധനകൾ വർധിപ്പിച്ചതായി ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. അനിൽ ജസിംഗെ പറഞ്ഞു. ഒരു ദിവസം 1000 ടെസ്റ്റുകൾ വരെ നടത്താൻ സാധിക്കുമെന്നും ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ സഹായത്തോടെ പുതിയ ലബോറട്ടറിയുടെ പണി നടക്കുകയാണെന്നും അനിൽ ജസിംഗെ അറിയിച്ചു.

ABOUT THE AUTHOR

...view details